Latest News

ഇന്ത്യയെ വ്യാപാര സൗഹൃദ പട്ടികയില്‍ നിന്ന് അമേരിക്ക ഒഴിവാക്കി

ഇന്ത്യയെ വ്യാപാര സൗഹൃദ പട്ടികയില്‍ നിന്ന് അമേരിക്ക ഒഴിവാക്കി. ഇന്ത്യന്‍ വ്യാപാര മേഖലയ്ക്ക് കനത്ത തിരിച്ചടിയാണ് തീരുമാനം. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആണ് ഇത് സംബന്ധിച്ച നിര്‍ണായക പ്രഖ്യാപനം നടത്തിയത്. ഇന്ത്യയുടെ ഗുണഭോക്തൃ വികസ്വര രാജ്യ പദവിയാണ് അമേരിക്ക ഒഴിവാക്കിയത്.തീരുമാനം ജൂണ്‍ 5 മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് പ്രസിഡന്റ് ട്രംപ് അറിയിച്ചു. പുതിയ സര്‍ക്കാര്‍ അധികാരമേറ്റതിന് പിന്നാലെയുള്ള നടപടി വ്യപാര മേഖലക്ക് ചെറുതല്ലാത്ത വെല്ലുവിളി സൃഷ്ടിക്കുന്നതാണ്.

മാര്‍ച്ചു 4ന് തന്നെ ഇന്ത്യയെ ഒഴിവാക്കുമെന്ന സൂചനകള്‍ അമേരിക്ക നല്‍കിയിരുന്നു. 60 ദിവസത്തെ നോട്ടീസ് പീരീഡ് ഇക്കഴിഞ്ഞ മെയ് 3 നാണു കഴിഞ്ഞത് . കരാര്‍ പ്രകാരം 560 കോടി ഡോളറിന്റെ ഇന്ത്യന്‍ കയറ്റുമതി വസ്തുക്കള്‍ക്ക് അമേരിക്ക ചുങ്കം ചുമത്താറില്ലായിരുന്നു. 2017 ല്‍ കരാറിന്റെ ഏറ്റവും വലിയ ഉപഭോക്താവ് ഇന്ത്യയായിരുന്നു

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top