Health

ബ്ലൂബെറിയില്‍ ഒളിഞ്ഞുകിടക്കുന്ന ആരോഗ്യ രഹസ്യം

ദിവസവും ഒരു കപ്പ് ബ്ലൂബെറി കഴിക്കുന്നത് ഹൃദയത്തിന്റെ ആരോഗ്യത്തെ മെച്ചപ്പെടുത്തുമെന്ന് പുതിയ പഠനം. ദിവസേനയുള്ള ഭക്ഷണക്രമത്തില്‍ ബ്ലൂബെറി ചേര്‍ക്കുന്നത് ഹൃദയസംബന്ധമായ അസുഖങ്ങള്‍ വരാനുള്ള സാധ്യത കുറക്കുന്നു. ജേര്‍ണല്‍ ‘ക്ലിനിക്കല്‍ ന്യൂട്രീഷന്‍’ പ്രസിദ്ധികരിച്ച പഠനത്തിലാണ് ബ്ലൂബെറിയുടെ ഗുണങ്ങളെപ്പറ്റി പറയുന്നത്. ബ്ലൂബെറിപോലെയുള്ള പഴങ്ങള്‍ ദിവസവും ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തിയാല്‍ ഹൃദയത്തേയും രക്തധമനികളേയും സംബന്ധിക്കുന്ന അസുഖങ്ങള്‍ക്ക് കീഴ്പ്പെടേണ്ടി വരില്ല.

മെറ്റബോളിക് സിന്‍ഡ്രോം ഉള്ള ആളുകളില്‍ ഹൃദ്രോഗം, പക്ഷാഘാതം, പ്രമേഹം തുടങ്ങിയ അസുഖങ്ങള്‍ ഉണ്ടാവാനുള്ള സാധ്യതകള്‍ കൂടുതലാണ്. ഈ അസുഖങ്ങളെ ചെറുക്കാന്‍ ബ്ലൂബെറിക്കാവുമെന്നാണ് കണ്ടെത്തല്‍. മെറ്റബോളിക് സിന്‍ഡ്രോം ഉള്ള 50 നും 70 നും ഇടക്ക് പ്രായം വരുന്ന ആളുകളിലാണ് ബ്രൂബെറി ദിവസവും കഴിച്ചാലുള്ള മാറ്റങ്ങളെപ്പറ്റി പഠനം നടത്തിയത്. 150 ഗ്രം (ഒരു കപ്പ് ) ബ്ലൂബെറിയും 75 ഗ്രം (അര കപ്പ് ) ബ്ലൂബെറിയും രണ്ടു ഗ്രൂപ്പുകള്‍ക്കായി നല്‍കി അഞ്ച് മാസം തുടര്‍ച്ചയായി നീരിക്ഷിച്ചു. ഇതില്‍ 150 ഗ്രാം ബ്ലൂബെറി കഴിച്ച് ആളുകളില്‍ 12 മുതല്‍ 15 ശതമാനം വരെ ഹൃദ്രോഗം വരാനുള്ള സാധ്യത കുറഞ്ഞതായി കണ്ടെത്തി

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top