Latest News

കര്‍ണാടക നഗര തദ്ദേശ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മുന്നേറ്റം

ബെംഗളൂരു: കര്‍ണാടകയിലെ 1361 നഗര തദ്ദേശസ്ഥാപന വാര്‍ഡുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് മുന്നേറ്റം. ബിജെപി രണ്ടാം സ്ഥാനത്തും ജനതാ ദള്‍ എസ് മൂന്നാമതുമാണ്. കോണ്‍ഗ്രസും ജെഡിഎസും സഖ്യമായിട്ടല്ല മത്സരിച്ചത്. ഈ മാസം 29-നാണ് തദ്ദേശസ്ഥാപന വാര്‍ഡുകളിലേക്ക് തിരഞ്ഞെടുപ്പ് നടന്നത്. ഇതുവരെ ഫലമറിഞ്ഞ 1221 സീറ്റുകളില്‍ 509 സീറ്റുകളാണ് കോണ്‍ഗ്രസ് നേടിയത്. 366 സീറ്റുകളില്‍ ബിജെപിയും 174 എണ്ണത്തില്‍ ജെഡിഎസും വിജയിച്ചിട്ടുണ്ട്. ബിഎസ്പിക്ക് മൂന്നും സിപിഎമ്മിന് രണ്ട് സീറ്റുകളും ലഭിച്ചിട്ടുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top