Kerala

അയ്യായിരത്തിലധികം സര്‍ക്കാര്‍ ജീവനക്കാര്‍ ഇന്ന് വിരമിക്കും

56 വയസ്സ് പൂര്‍ത്തിയാകുന്ന അയ്യായിരത്തിലധികം സര്‍ക്കാര്‍ ജീവനക്കാര്‍ ഇന്ന് വിരമിക്കും. കോളേജ് അദ്ധ്യാപകര്‍ ഉള്‍പ്പടെയുള്ളവരാണ് ഇന്ന് ഔദ്യോഗിക ജീവിതത്തിന്റെ പടിയിറങ്ങുന്നത്. വിരമിക്കുന്നവര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കാന്‍ സര്‍ക്കാരിന് 1600 കോടിയിലേറെ വേണ്ടിവരും. വിരമിക്കല്‍ ആനുകൂല്യങ്ങള്‍ ഒരുമാസത്തിനുള്ളില്‍ നല്‍കണമെന്ന് അടുത്തിടെ ധനകാര്യവകുപ്പ് ഉത്തരവിട്ടിരുന്നു.

ആനുകൂല്യങ്ങള്‍ വൈകുമ്പോള്‍ പലിശയടക്കം നല്‍കേണ്ടിവരുന്നതിനാള്‍ സര്‍ക്കാരിന് വന്‍ബാധ്യത ഉണ്ടാവും. ഇതൊഴിവാക്കാനാണ് വിരമിക്കല്‍ ആനുകൂല്യങ്ങള്‍ എത്രയും വേഗം നല്‍കാന്‍ തീരുമാനിച്ചത്. വൈകിയാല്‍ ഇതിന് ചുമതലയുള്ള ഉദ്യോഗസ്ഥരെ കുറ്റക്കാരായിക്കണ്ട് നടപടിയെടുക്കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top