കാര്‍ത്തി നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രം കൈതിയുടെ ടീസര്‍ പുറത്തിറങ്ങി. ലോകേഷ് കനകരാജാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജയില്‍ പുള്ളിയുടെ കഥ പറയുന്നതാണ് ചിത്രം.
ചിത്രത്തില്‍ മലയാളി താരം നരേനും ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. സംവിധായകന് ലോകേഷ് കനകരാജ് തന്നെയാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. ഡ്രീം വാരിയര്‍ പിക്ചേഴ്സിന്റെ ബാനറില്‍ എസ്. കെ. പ്രകാശ് ബാബു, എസ്. ആര്. പ്രഭു, തിരുപ്പൂര്‍ വിവേക് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.