ദില്ലി: വാട്ട്സ്ആപ്പില്‍ പരസ്യങ്ങള്‍ ഇടാന്‍ വാട്ട്സ്ആപ്പ് ഉടമകളായ ഫേസ്ബുക്ക് തീരുമാനം എടുത്താതായി റിപ്പോര്‍ട്ടുകള്‍. ഈ ഫീച്ചര്‍ ഇന്‍സ്റ്റഗ്രാം സ്റ്റോറീസിനോട് സമാനമായിരിക്കും എന്നാണ് ചില വിദേശ ടെക് സൈറ്റുകളുടെ റിപ്പോര്‍ട്ട് പറയുന്നത്. വാട്ട്സ്ആപ്പിന്റെ സാറ്റാറ്റസുകളിലാണ് പരസ്യം പ്രത്യക്ഷപ്പെടുക. മുഴുവന്‍ സ്ക്രീനിലും നിറഞ്ഞു നില്ക്കുന്ന പരസ്യം മുകളിലേക്കു സൈ്വപ്പ് ചെയ്താല്‍ പരസ്യദാതാവിനെക്കുറിച്ചുള്ള, അല്ലെങ്കില്‍ ഉല്പന്നത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളും നല്കുന്ന രീതിയിലായിരിക്കും ക്രമീകരിക്കുക.
ലോകത്തെ ഏറ്റവും കൂടുതല്‍പ്പേര്‍ ഉപയോഗിക്കുന്ന സന്ദേശ കൈമാറ്റ ആപ്പുകളിലൊന്നാണ് വാട്ട്സ്ആപ്പ്. 150 കോടിയിലേറെ ഉപയോക്താക്കള്‍ ഉണ്ടെന്നാണ് കണക്ക്. ഇന്ത്യയില്‍ മാത്രം 30 കോടിയിലേറെ ഉപയോക്താക്കള്‍ ദിവസവും വാട്ട്സ്ആപ്പ് ഉപയോഗിക്കുന്നു എന്നാണ് സൂചന.