Breaking News

തിരുവനന്തപുരം സ്വര്‍ണ്ണക്കടത്ത്; ജ്വല്ലറി ഉടമയ്ക്കും പങ്ക്

തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണ്ണക്കടത്ത് കേസില്‍ ജ്വല്ലറി ഉടമയ്ക്കും പങ്ക്. സ്വര്‍ണ്ണം കടത്തിയിരുന്നത് പിപിഎം ചെയിന്‍സ് ഉടമ മുഹമ്മദലിക്ക് വേണ്ടിയെന്ന് ഡിആര്‍ഐയ്ക്ക് വിവരം ലഭിച്ചു. മുഹമ്മദലിയുടെ കോഴിക്കോട്ടെ വീട്ടില്‍ ഡിആര്‍ഐ റെയ്ഡ് നടത്തി. മുഹമ്മദലിയും ഷോറൂം മാനേജര്‍ ഹക്കീമും ഒളിവിലാണ്. മുഹമ്മദലിയുടെ ദുബായിലുള്ള ഷോറൂമില്‍ നിന്നാണ് സ്വര്‍ണം വാങ്ങിയതെന്ന് സെറീന പറഞ്ഞു.

അതേസമയം സ്വര്‍ണക്കടത്ത് കേസ് കഴിഞ്ഞ ദിവസം സിബിഐ ഏറ്റെടുത്തിരുന്നു. കസ്റ്റംസ് സൂപ്രണ്ട് വി. രാധാകൃഷ്ണന്‍ അടക്കം 11 പേര്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

25 കിലോ സ്വര്‍ണവുമായി തിരുവനന്തപുരം സ്വദേശി സുനില്‍കുമാര്‍, കഴക്കൂട്ടം സ്വദേശിനി സെറീന ഷാജി എന്നിവരെ ഡി.ആര്‍.ഐ പിടികൂടിയതിെന്റ തുടര്‍ന്നാണ് സ്വര്‍മക്കടത്തിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top