കേരളത്തിലെ പ്രളയബാധിതര്‍ക്ക് കൈത്താങ്ങായി ജോയ് ആലുക്കാസ് ഫൗണ്ടേഷന് ഏര്‍പ്പെടുത്തിയ ജോയ് ഹോംസ് പദ്ധതിയിലൂടെ എറണാകുളം ജില്ലയില്‍ നിര്‍മ്മിച്ചു നല്കുന്ന വീടിന്റെ താക്കോല്‍ദാനം നടന്നു.വടക്കേക്കര ഗ്രാമ പഞ്ചായത്തില്‍ കുഞ്ഞിതൈക്കരയില് താണിക്കപറമ്പില്‍ സലി ടി ആറിന് പറവൂര്‍ എംഎല്‍എ വിഡി സതീശന് താക്കോല്‍ കൈമാറി.
ജോയ് ആലുക്കാസ് പോലെയുള്ള പ്രസ്ഥാനങ്ങള്‍ സമൂഹത്തിന് വലിയ പിന്തുണയാണ് നല്‍കുന്നതെന്ന് എംഎല്‍എ വിഡി സതീശന് പറഞ്ഞു. ബുദ്ധികുറവുള്ളവരുടെ ഓട്ടമത്സരത്തില്‍ മുമ്പില്‍ ഓടിയ കുട്ടി കാലിടറി വീണപ്പോള്‍ അതിനെ വാരിപുണര്ന്നെടുക്കുന്ന മറ്റു കുട്ടികളുടെ മാതൃകയാണ് ജോയ് ആലുക്കാസ് കൈക്കൊള്ളുന്നതെന്ന് ജോയ് ആലുക്കാസ് ഫൗണ്ടേഷന് ചീഫ് കോര്‍ഡിനേറ്റര്‍ പിപി ജോസ് പറഞ്ഞു.
കട്ടളവെച്ച് മൂന്ന് മാസത്തിനുള്ളില്‍ പണി തീര്‍ക്കാന്‍ കഴിഞ്ഞതിന് സര്‍വ്വേശ്വരനോടും ജോയ് ആലുക്കാസ് സ്റ്റാഫ് അംഗങ്ങളോടും പ്രത്യേകിച്ച് ജോയ് ആലുക്കാസ് ചെയര്മാന് ജോയ് ആലുക്കാസിനോടും കുടുംബാംഗങ്ങള്‍ നന്ദി പറഞ്ഞു.
ജോയ് ആലുക്കാസ് ഫൗണ്ടേഷന് ചീഫ് കോര്‍ഡിനേറ്റര്‍ പിപി ജോസ്, കുഞ്ഞിത്തൈ പതിനേഴാം വാര്‍ഡ് മെമ്പര്‍ അനില്‍ ഏലിയാസ്, ജോയ് ആലുക്കാസ് എറണാകുളം ഷോറൂം മാനേജര്‍ ഷെമീര്‍ എകെ, ബാങ്ക് പ്രസിഡന്റ് ടികെ ബാബു, വാര്‍ഡ് വികസന സമിതി കണ്‍വീനര്‍ കെകെ ബേബി,പ്രസ് ക്ലബ് പ്രസിഡന്റ് പിഎസ് രഞ്ജിത്ത്, പ്രസ് ക്ലബ് സെക്രട്ടറി വര്‍ഗ്ഗീസ് മാണിയറ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.