മമ്മൂട്ടി നായകനായി എത്തിയ ലൗ ഇന്‍ സിംഗപ്പൂരിലെ നായിക നവ്നീത് കൗര്‍ ഇപ്പോള്‍ ലോക് സഭയിലേക്ക് എംപിയായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. സ്വതന്ത്ര ചിഹ്നത്തില്‍ മത്സരിച്ച നവ്നീത് മോദി സര്‍ക്കാരിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
മഹാരാഷ്ട്രയിലെ വിദര്‍ഭയില്‍ നിന്നാണ് നവ് നീത് മത്സരിച്ചത്. താരത്തിന്റെ ഭര്‍ത്താവ് മഹാരാഷ്ടയില്‍ നിന്നുള്ള സ്വതന്ത്ര എംഎല്‍എയാണ്. 76 വനിതകളാണ് ഇത്തവണ എം.പി മാരായി തെരഞ്ഞെടുക്കപ്പെട്ടത്.
2014 ല്‍ എന്‍ സി പിയുടെ ടിക്കറ്റില്‍ അമരാവതിയില്‍ നിന്നുതന്നെ ലോക്സഭയിലേക്ക് മത്സരിച്ചിരുന്നെങ്കിലും പരാജയമായിരുന്നു ഫലം