Latest News

തെരഞ്ഞെടുപ്പിലേറ്റ ദയനീയ തോല്‍വിയുടെ ദു:ഖം മറക്കാന്‍ പിഡിയുമായി ചുറ്റിക്കറങ്ങി രാഹുല്‍ ഗാന്ധി

ദില്ലി: ലോക്‌സഭ തെരഞ്ഞെടുപ്പിലേറ്റ ദയനീയ തോല്‍വിയുടെ ദു: ഖം മറക്കാന്‍ തന്റെ വളര്‍ത്തു നായയുമായി രാഹുല്‍ ഗാന്ധി കറങ്ങി നടക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ വൈറല്‍.ലോക്‌സഭാ തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയെ തുടര്‍ന്ന് കോണ്‍ഗ്രസ് അധ്യക്ഷ പദവിയില്‍ തുടരണമോ വേണ്ടയോ എന്ന ചര്‍ച്ചകള്‍ ചൂടു പിടിക്കുമ്പോള്‍ തന്റെ വളര്‍ത്തു നായ പിഡിയുമായി കാറില്‍ ചുറ്റിക്കറങ്ങുകയാണ് രാഹുല്‍ ഗാന്ധി. പിഡിയുമായി കാറില്‍ കറങ്ങുന്ന രാഹുലിന്റെ ചിത്രം സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്.

ട്വിറ്റര്‍ ഉപഭോക്താവായ അനില്‍ ശര്‍മ്മയാണ് ചിത്രം ട്വീറ്റ് ചെയ്തിരിക്കുന്നത്. ചിത്രം പങ്കുവച്ചതോടെ നിരവധി പേരാണ് സ്‌നേഹം പ്രകടിപ്പിച്ചുകൊണ്ടുള്ള പ്രതികരണവുമായി രംഗത്തെത്തുന്നത്. 2017ലാണ് ആദ്യമായി രാഹുല്‍ ഗാന്ധി തന്റെ പിഡിയെ സമൂഹമാധ്യമങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നത്. രാഹുല്‍ പിഡിയെ ലാളിക്കുകയും ഭക്ഷണം നല്‍കുകയും ചെയ്യുന്നതിന്റെ ദൃശ്യം പങ്കുവച്ചുകൊണ്ടായിരുന്നു ട്വീറ്റ്. രാഹുല്‍ ഗാന്ധിയുടെ അന്നത്തെ ട്വീറ്റും വൈറലായിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top