ന്യൂഡല്‍ഹി: വിമാനത്തില്‍ പുകവലിച്ചത് തടഞ്ഞ ക്യാബിന് ക്രൂ അംഗത്തെ അപമാനിച്ച് മലയാളിയായ യാത്രക്കാരന്. ജിദ്ദയില്‍ നിന്ന് ന്യൂഡല്‍ഹിയിലേയ്ക്കുള്ള സൗദി എയര്‍ലൈന്‍സ് വിമാനത്തില്‍ വെച്ചാണ് വിമാനത്തിലെ എയര്‍ ഹോസ്റ്റസിനോട് ഇയാള്‍ അശ്ലീല ചേഷ്ട കാണിച്ചത്.
കോട്ടയം സ്വദേശിയായ അബ്ദുള്‍ ഷാഹിദ് ഷംസുദ്ദീന് എന്ന യുവാവാണ് എയര്‍ ഹോസ്റ്റസിനോട് അപമര്യാദയായി പെരുമറിയത്.വിമാനത്തിനുള്ളില്‍ സിഗരറ്റ് കത്തിക്കാന്‍ തുടങ്ങുമ്പോള്‍ തടഞ്ഞ എയര്‍ഹോസ്റ്റസിനോട് ഇയാള്‍ അപമര്യാദയായി സംസാരിക്കുകയായിരുന്നു. എന്നാല്‍ കൂടുതല്‍ സഹായത്തിനായി മറ്റു ജീവനക്കാരെ എയര്‍ഹോസ്റ്റസ് വിളിക്കാന്‍ തുടങ്ങുമ്പോള്‍ ഇയാള്‍ പാന്റിന്റെ സിപ്പഴിക്കുകയും ലൈംഗിക ചേഷ്ട കാണിക്കുകയുമായിരുന്നുവെന്നാണ് വിവരം.