വിനായകന് നായകനായി എത്തുന്ന പുതിയ ചിത്രം തൊട്ടപ്പന്റെ ടീസര്‍ പുറത്തിറങ്ങി. കിസ്മത്തിനു ശേഷം ഷാനവാസ് കെ ബാവക്കുട്ടി സംവിധാനം ചെയ്യുന്ന ചിത്രം, പ്രശസ്ത എഴുത്തുകാരന് ഫ്രാന്‍സിസ് നൊറോണയുടെ തൊട്ടപ്പന് എന്ന കഥയെ ആസ്പദമാക്കിയുള്ളതാണ്. പുതുമുഖമായ പ്രിയംവദയാണ് ചിത്രത്തിലെ നായിക.
റോഷന് മാത്യു, മനോജ് കെ ജയന്, ലാല്‍, ദിലീഷ് പോത്തന്, സുനില്‍ സുഗത, ഇര്‍ഷാദ്, രഘുനാഥ് പാലേരി, രശ്മി സതീഷ്, സുനിത അജിത്കുമാര്‍, മഞ്ജു പത്രോസ്, പ്രശാന്ത് മുരളി, സിനോജ് വര്‍ഗീസ്, ബിനോയ് നമ്പാല, ശ്രീജ ദാസ്, മനു ജോസ്, ഡാവിഞ്ചി തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍.