Entertainment

നടന്‍ സിദ്ദിഖിനെതിരേ ഡബ്ലുസിസി രംഗത്ത്

കൊച്ചി: നടന്‍ സിദ്ദിഖിനെതിരേ യുവനടി രേവതി സമ്പത്ത് മീ ടൂ ആരോപണം ഉന്നയിച്ചത് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ്. തിരുവനന്തപുരം നിള തീയേറ്ററില്‍ വച്ച് രണ്ട് വര്‍ഷം മുന്‍പ് സിദ്ദിഖില്‍ നിന്നുണ്ടായ മോശം പെരുമാറ്റത്തെക്കുറിച്ചായിരുന്നു രേവതിയുടെ കുറിപ്പ്. ഇപ്പോഴിതാ ആരോപണമുന്നയിച്ച നടിയ്ക്ക് പുന്തുണയുമായി രംഗത്തെത്തിയിരിക്കുകയാണ് മലയാളസിനിമയിലെ വനിതാ കൂട്ടായ്മയായ ഡബ്ല്യുസിസി.

പരാതി ഉന്നയിച്ച ആളുടെയോ സിദ്ദിഖിന്റെയോ പേര് പരാമര്‍ശിക്കാതെയാണ് ഡബ്ല്യുസിസിയുടെ ഫേസ്ബുക്ക് കുറിപ്പ്. ആരോപണത്തിനു മറുപടിയായി ഏതോ ഒരു സിനിമയില്‍ നിന്നും ഒഴിവാക്കപ്പെട്ട ഒരു സീനിന്റെ ക്ലിപ്പിങ് കൊണ്ടാണ് സിദ്ദിഖ് പ്രതികരിച്ചതെന്നും ഇത് അപമാനകരമാണെന്നും അവര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി. സ്ത്രീയുടെ പരാതിയെ പരിഹാസം കൊണ്ട് നിശബ്ദമാക്കാന്‍ നോക്കുന്നത് അന്യായവും നിയമവിരുദ്ധവും ശിക്ഷാര്‍ഹവുമാണെന്ന് അതില്‍ പറയുന്നു.പോസ്റ്റില്‍ ഒരിടത്തും സിദ്ദിഖിന്റെ പേര് പറയാതെയായിരുന്നു വിമര്‍ശനം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top