ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് സൂര്യ നായകനായെത്തുന്ന എന്‍ജികെ. സെല്വരാഘന് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സായി പല്ലവിയും രാകുല്‍ പ്രീത്തുമാണ് നായികമാര്‍. മലയാളത്തിലും.മലയാളികളുടെ പ്രിയതാരങ്ങളായ രണ്ടു പേരും ആദ്യമായി ഒരുമിക്കുന്നുവെന്ന പ്രത്യേകയും എന്ജികെയ്ക്കുണ്ട്.
ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയുണ്ടായ രസകരമായൊരു സംഭവം വെളിപ്പെടുത്തിയിരിക്കുകയാണ് സായി പല്ലവി. ചിത്രീകരണത്തിനിടെയുണ്ടായ സംഭവത്തെ തുടര്‍ന്ന് താന്‍ പൊട്ടിക്കരഞ്ഞതായും സായി പല്ലവി പറഞ്ഞു. ഇതേതുടര്‍ന്ന് ചിത്രീകരണം അടുത്ത ദിവസത്തേക്ക് മാറ്റി വെക്കുക വരെ ചെയ്യേണ്ടി വന്നു. ‘ഒരു സീന്‍ ചിത്രീകരിക്കുകയായിരുന്നു. എന്റെ അഭിനയം സെല്വരാഘവന് ഇഷ്ടമാകുന്നുണ്ടായിരുന്നില്ല. ഷൂട്ടിങ് അടുത്ത ദിവസത്തേക്ക് മാറ്റി വച്ചു. ഞാന്‍ വീട്ടില്‍ ചെന്ന് അമ്മയോട് പറഞ്ഞു, ഞാന്‍ മെഡിസിനിലേക്ക് തിരികെ പോകുവാണ്. ഞാന്‍ നല്ല നടിയല്ല. ആ ദിവസം മുഴുവന്‍ ഞാന്‍ കരയുകയായിരുന്നു. ഭാഗ്യത്തിന് അടുത്ത ദിവസം എന്റെ പ്രകടനം അദ്ദേഹത്തിന് ഇഷ്ടമായി”.