നരേന്ദ്ര മോദിയുടെ തെരഞ്ഞെടുപ്പ് വിജയത്തെ അഭിനന്ദിച്ച് ഇട്ട ഫേസ്ബുക്ക് പോസ്റ്റിന് താഴെ വിമര്‍ശനവുമായി എത്തിയവരോട് പ്രതികരണവുമായി ഉണ്ണി മുകുന്ദന്. തെരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രിയെ അഭിനന്ദിക്കുന്നത് ഒരു തെറ്റാണെന്ന് താന്‍ വിശ്വസിക്കുന്നില്ലെന്നും അത് ഒരു രാഷ്ട്രീയ കക്ഷിയ്ക്കുള്ള പിന്തുണയല്ലെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ ഉണ്ണി മുകുന്ദന് കുറിച്ചു. ‘നിങ്ങള്‍ എന്നെ സംഘിയെന്നോ ചാണകമെന്നോ ഉള്ള ലേബലില്‍ മുദ്ര കുത്താനാണ് ശ്രമിക്കുന്നതെങ്കില്‍ നിങ്ങള്‍ നിങ്ങളെപ്പറ്റി തന്നെ പൊതു സമൂഹത്തിനു മുന്നിലേക്ക് നല്‍കുന്നത് വളരെ മോശമായ ഒരു ഇമേജ് ആണ്’, ഉണ്ണി മുകുന്ദന് പറഞ്ഞു.
മോദിയെ അഭിനന്ദിച്ച ഉണ്ണി മുകുന്ദനെ സംഘിയാക്കി ആരാധകര്‍; പ്രതികരണവുമായി ഉണ്ണി
By
May 24, 2019 12:14 pm