കൊച്ചി: കേരളത്തിലെ തെരഞ്ഞെടുപ്പ് ഫലം കൃത്യമായി പ്രവചിച്ച യുവാവിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് ഫലം പുറത്തുവന്നതോടെ വീണ്ടും വൈറലാകുന്നു. ഏപ്രില്‍ നാലാം തീയതിയായിരുന്നു നാദാപുരം സ്വദേശി മുഹമ്മദ് അലിയുടെ പ്രവചനം. ആലപ്പുഴയില്‍ ഷാനിമോള്‍ ഉസ്മാന് തോല്‍ക്കുമെന്നും ബാക്കി 19 സീറ്റുകളും യുഡിഎഫ് നേടുമെന്നുമായിരുന്നു പ്രവചിച്ചിരുന്നത്. പോസ്റ്റിന് താഴെ അന്ന് നിരവധി പേര് എതിര്‍ത്ത് കമന്റ് ചെയ്തിരുന്നു. എന്നാല്‍ ഫലം പുറത്തുവന്നപ്പോള്‍ പ്രവചനം ഫലിച്ചു.
ഫലം പുറത്തുവന്നതോടെ ഇന്നലെ അലി മറ്റൊരു പോസ്റ്റിട്ടിരുന്നു. ഇങ്ങനെയൊക്കെ ആവൂന്ന് അറിഞ്ഞിരുന്നെങ്കില്‍ രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രി ആക്കാമായിരുന്നു ബല്ലാത്തൊരു പ്രവചനം ആയിപ്പോയി എന്നായിരുന്നു അലി പോസ്റ്റിട്ടത്. അതിന് താഴെ നിരവധി പേര് അലിയെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു.