ഡല്‍ഹി: വിവിപാറ്റുകള്‍ ആദ്യം എണ്ണില്ലെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തില്‍ വിമര്‍ശനവുമായി കോണ്‍ഗ്രസ്. സുപ്രീം കോടതി ഉത്തരവ് പ്രകാരമാണ് 5 വിവിപാറ്റ് എണ്ണണം എന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടത്. എന്നാല്‍ പ്രതിപക്ഷത്തിന്റെ ആവശ്യം തള്ളിയതിന് കമ്മീഷന് ഒരു കാരണവും പറയുന്നില്ലെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.
പ്രതിപക്ഷത്തിന്റെ ആവശ്യത്തില്‍ കമ്മീഷന് തീരുമാനം ഇതുവരെ ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ല. വിശ്വാസ്യത ഉറപ്പാക്കാന്‍ കമ്മീഷന് ആവശ്യം പരിഗണിക്കണമായിരുന്നുവെന്നും ആവശ്യം തള്ളിയതില്‍ പോലും കമ്മീഷനില്‍ ഭിന്നത ഉണ്ടോ എന്നറിയില്ലെന്നും കോണ്‍ഗ്രസ് കൂട്ടിച്ചേര്‍ത്തു. ഇക്കാര്യത്തില്‍ കമ്മീഷന് തീരുമാനത്തിന് എതിരെ പ്രതിപക്ഷം സുപ്രീംകോടതിയെ സമീപിക്കില്ലെന്നും ജനങ്ങളുടെ കോടതി വിധി നാളെ തീര്‍പ്പാകുമെന്നും കോണ്‍ഗ്രസ് പറഞ്ഞു.