ഉയരെയ്ക്ക് ശേഷം പുതിയ ചിത്രവുമായി ബോബി സഞ്ജയ്. മമ്മൂട്ടി നായകനായെത്തുന്ന ചിത്രം ഒരു പൊളിറ്റിക്കല്‍ ത്രില്ലറാണെന്നും വണ്‍ എന്നാണ് പേരെന്നും സൂചനയുണ്ട്. സന്തോഷ് വിശ്വനാഥാണ് വണ്ണിന്റെ സംവിധായകന്. മമ്മൂട്ടി കേരള മുഖ്യമന്ത്രിയായി വേഷമിടുമെന്നാണ് റിപ്പോര്‍ട്ട്.
വിഷ്ണു ഉണ്ണികൃഷ്ണന്, രഞ്ജി പണിക്കര്‍, ശ്രീനിവാസന് എന്നിവര്‍ വണ്ണില്‍ പ്രധാന വേഷത്തിലെത്തും. ഈ വര്‍ഷം തന്നെ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കാനാണ് തീരുമാനം.