Kerala

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എല്ലാവരും സഹായം നല്‍കണമെന്ന് ബി.ജെ.പി

കോഴിക്കോട്: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എല്ലാവരും സഹായം നല്‍കണമെന്ന് ബി.ജെ.പി. നേതാവ് എം ടി രമേശ്. രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിത്തിരിക്കുന്നവരെ കൊടിയുടെ നിറം നോക്കി മുഖ്യമന്ത്രി തടയരുതെന്നും അദ്ദേഹം വ്യക്തമാക്കി .

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പണം നല്‍കരുതെന്ന് ബിജെപി പറയില്ല . രക്ഷാപ്രവര്‍ത്തനത്തില്‍ അവര്‍ ചെയ്യുന്ന നല്ല കാര്യങ്ങളെ പ്രോത്സാഹിപ്പിക്കണം. മുഖ്യമന്ത്രി ഇക്കാര്യത്തില്‍ രാഷ്ട്രീയം കലര്‍ത്തരുതെന്നും എം ടി രമേശ് പറഞ്ഞു .

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top