വിവേക് ഒബ്റോയി തന്റെ ഔദ്വോഗിക ട്വിറ്റര്‍ പേജില്‍ പങ്കുവച്ചിരിക്കുന്ന ഒരു ട്വീറ്റാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.
രാഷ്ട്രീയമില്ല, ജീവിതം മാത്രം എന്ന ക്യാപ്ഷനോടെയാണ് മെം ഷെയര്‍ ചെയ്തിരിക്കുന്നത്. സല്മാന് ഖാന് (ഒപ്പിനിയന്‍ പോള്‍) വിവേക് ഒബ്റോയ് (എക്സിറ്റ് പോള്‍), അഭിഷേക് ബച്ചന് (എന്‍ഡ് റിസല്‍റ്റ്) എന്നിങ്ങനെ ക്യാപ്ഷന്‍ കൊടുത്താണ് മെമില്‍ ഐശ്വര്യയെ അവതരിപ്പിച്ചിരിക്കുന്നത്.
ട്രോളിനെതിരെ വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്. മറ്റൊരു വ്യക്തിയുടെ സ്വകാര്യജീവിതത്തെ ബാധിക്കുന്ന രീതിയിലുള്ള ട്രോള്‍ പങ്കുവെച്ച വിവേകിന് നെഗറ്റീവ് കമന്റുകളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. സന്തോഷകരമായൊരു ദാമ്പത്യജീവിതം ജീവിക്കുന്ന സ്ത്രീയെ അപമാനിക്കാന്‍ നിങ്ങള്‍ക്കെങ്ങനെ തോന്നി, വിവേകെന്നല്ല അവിവേക് എന്നാവണമായിരുന്നു താങ്കളുടെ പേര് എന്നിങ്ങനെ രൂക്ഷ വിമര്‍ശനങ്ങളാണ് ട്വിറ്റര്‍ പോസ്റ്റിന് ലഭിച്ചു കൊണ്ടിരിക്കുന്നത്.
Haha! 👍 creative! No politics here….just life 🙏😃
— Vivek Anand Oberoi (@vivekoberoi) May 20, 2019
Credits : @pavansingh1985 pic.twitter.com/1rPbbXZU8T