Latest News

മക്ക മസ്ജിദ് സ്‌ഫോടനത്തിന് ഇന്നേക്ക് 12 വര്‍ഷം; സുരക്ഷാവലയമൊരുക്കി പൊലീസ്

ഹൈദരാബാദ്: ഒമ്പത് പേര്‍ കൊല്ലപ്പെട്ട മക്ക മസ്ജിദ് ഹൈദരാബാദ് സ്‌ഫോടനത്തിന് ഇന്നേക്ക് 12 വര്‍ഷം തികയുന്നു. ശക്തമായ സുരക്ഷാ ക്രമീകരണങ്ങളാണ് പൊലീസ് കമ്മീഷണര്‍ അഞ്ചനി കുമാര്‍ ഒരുക്കിയിരിക്കുന്നത്. നാല് ഐ.പി.എസ് ഉദ്യോഗസ്ഥര്‍, 14 ഒഫീഷ്യല്‍സ് എന്നിവരെ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിയമിച്ചു. ചാര്‍മിനാറും മക്ക മസ്ജിദും അടങ്ങിയ പ്രദേശത്തിന്റെ ഉത്തരവാദിത്തം അഡീഷണല്‍ കമ്മീഷണര്‍ ശിഖ ഗോയലിനാണ്. 2007 മെയ് 18നായിരുന്നു സ്‌ഫോടനം നടന്നത്. കുറ്റക്കാരെന്നു തെളിയിക്കാന്‍ സാധിച്ചില്ലെന്നു ചൂണ്ടിക്കാട്ടി സ്വാമി അസിമാനന്ദ അടക്കം അഞ്ച് പേരെ എന്‍.ഐ.എ കോടതി വെറുതെ വിട്ടിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top