Latest News

വീണ്ടും അധികാരത്തില്‍ വരുമെന്ന് മോദി; ജനങ്ങള്‍ തീരുമാനിക്കുമെന്ന് രാഹുല്‍ ഗാന്ധി

അഞ്ചു വര്‍ഷം ജനങ്ങള്‍ നല്‍കിയ പിന്തുണയ്ക്ക് നന്ദി പറയാനാണ് എത്തിയതെന്ന് ആദ്യ വാര്‍ത്താസമ്മേളനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. വീണ്ടും അധികാരത്തില്‍ വരാനുള്ള അവസരമാണ് വന്നിരിക്കുന്നത്. വ്യക്തമായ ഭൂരിപക്ഷത്തോടെ സര്‍ക്കാര്‍ അധികാരത്തിലെത്തും.ന്യൂഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്ത് നടന്ന വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം പറഞ്ഞത്.

അമിത് ഷായും മോദിയ്‌ക്കൊപ്പം ഉണ്ടായിരുന്നു. ന്യൂഡല്‍ഹി ആസ്ഥാനത്ത് വെച്ചാണ്‌ മോദി മാധ്യമങ്ങളെ കണ്ടത്.പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും അധികാരത്തില്‍ വരുമെന്ന് അമിത് ഷാ പറഞ്ഞു. മോദി സര്‍ക്കാര്‍ വലിയ ഭൂരിപക്ഷത്തോടെ വീണ്ടും അധികാരത്തിലെത്തും.കഴിഞ്ഞ തവണ തോറ്റ 120 സീറ്റുകളില്‍ ജയിക്കുമെന്നാണ് ആഗ്രഹമെന്നും അമിത് ഷാ പറഞ്ഞു.

അതേസമയം,പ്രധാനമന്ത്രിയുടെ വാര്‍ത്തസമ്മേളനം നല്ല കാര്യമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.പ്രധാനമന്ത്രി റഫേല്‍ വിഷയത്തില്‍ പ്രതികരിക്കണം.മോദിയുടെ പ്രത്യയ ശാസ്ത്രം ഹിംസയാണ്, ഗാന്ധിയന്‍ ആദര്‍ശമല്ല. രാജ്യം ആര് ഭരിക്കണമെന്ന് ജനങ്ങള്‍ തീരുമാനിക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top