കേരളത്തിലെ പ്രളയബാധിതര്‍ക്ക് കൈത്താങ്ങായി ജോയ് ആലുക്കാസ് ഫൗണ്ടേഷന് ഏര്‍പ്പെടുത്തിയ ജോയ് ഹോംസ് പദ്ധതിയിലെ തൃശ്ശൂരിലെ രണ്ടാമത്തെ ഭവനത്തിന്റെ താക്കോല്‍ദാനം നടന്നു. വീടിന്റെ താക്കോല്‍ ജോയ് ആലുക്കാസ് ഗ്രൂപ്പ് ഡയറക്ടര്‍ ജോളി ജോയ്, ആളൂര്‍ ഊട്ടുമഠത്തില്‍ ഹരിദാസനും കുടുംബത്തിനും കൈമാറി.
ഒരാളെ സഹായിക്കുമ്പോള്‍ എല്ലാറ്റിലുപരിയായി നമുക്ക് ലഭിക്കുന്നത് സന്തോഷമാണെന്ന് ജോളി ജോയ് പറഞ്ഞു.
ജോയ് ആലുക്കാസ് ഫൗണ്ടേഷന് കോ-ഓര്‍ഡിനേറ്റര്‍ പി പി ജോസ്, ആളൂര്‍ കണ്ടാനശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ജി പ്രമോദ്, ആളൂര്‍ പള്ളി വികാരി ഫാ. ലെറില് തളിയപ്പാടത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.