തിരുവനന്തപുരം: സംസ്ഥാന ഭരണ പരിഷ്കരണ കമ്മിഷന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ നിന്നു ചെയര്‍മാനും മുന്‍ മുഖ്യമന്ത്രിയുമായ വി. എസ് അച്യുതാനന്ദന്റെ ചിത്രം എടുത്തുക്കളഞ്ഞു. തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പു വരെ വിഎസിന്റെ ചിത്രം വെബ്സൈറ്റില്‍ ഒന്നാമതായി ഉണ്ടായിരുന്നു. എന്നാല്‍ മുന്‍ ചീഫ് സെക്രട്ടറി സി.പി. നായര്‍, നീല ഗംഗാധരന് എന്നീ അംഗങ്ങളുടേയും മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി ഷീലാ തോമസ് മെംബര്‍ സെക്രട്ടറിയുടേയും ചിത്രങ്ങള്‍ സൈറ്റില്‍ ഇപ്പോഴും ഉണ്ട്. വിഎസ് ഇപ്പോഴും ചെയര്മാന് സ്ഥാനത്തുണ്ടെന്നും ചിത്രം ഒഴിവാക്കപ്പെട്ടതിനെക്കുറിച്ച് അറിയില്ലെന്നും കമ്മിഷന് വൃത്തങ്ങള്‍ പറഞ്ഞു.
ഭരണ പരിഷ്കരണ കമ്മീഷന് വെബ്സൈറ്റില്‍ നിന്നും വി എസിന്റെ ചിത്രം ഒഴിവാക്കി
By
May 17, 2019 10:26 am