Entertainment

നടിയോട്‌ ചുംബനരംഗത്തെക്കുറിച്ച് ചോദിച്ച റിപ്പോര്‍ട്ടറുടെ വായടപ്പിച്ച് ഷാഹിദ് കപൂര്‍

ദില്ലി: തെലുങ്ക് നടന്‍ വിജയ് ദേവരക്കൊണ്ടയുടെ സൂപ്പര്‍ഹിറ്റ് ചിത്രം ‘അര്‍ജുന്‍ റെഡ്ഡി’യുടെ ഹിന്ദി റീമേക്കിന്റെ ട്രെയിലര്‍ കഴിഞ്ഞദിവസം പുറത്തിറങ്ങിയിരുന്നു.ചിത്രത്തില്‍ കിയാര അദ്വാനിയാണ് നായികയായി എത്തുന്നത്.നായിക കിയാര അദ്വാനിയോട് ചിത്രത്തിലെ ചുംബനരംഗങ്ങളെക്കുറിച്ച് വിശദീകരിക്കാന്‍ ആവശ്യപ്പെട്ട ഒരു റിപ്പോര്‍ട്ടറുടെ വായടപ്പിച്ചാണ് താരം ആരാധകരുടെ കയ്യടി നേടിയത്. ചിത്രത്തിന്റെ ട്രെയിലര്‍ ലോഞ്ചിങ് പരിപാടിയില്‍ മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയായിരുന്നു മാധ്യമപ്രവര്‍ത്തകരില്‍ ഒരാള്‍ ചിത്രത്തിലെ ചുംബനരംഗങ്ങളെക്കുറിച്ച് കിയാരയോട് ചോദിച്ചത്. എന്നാല്‍ ഇതിനെതിരെ രൂക്ഷമായഭാഷയിലായിരുന്നു ഷാഹിദ് കപൂറിന്റെ പ്രതികരണം.

‘നിങ്ങള്‍ക്ക് കാമുകി ഉണ്ടോ?’ എന്നായിയിരുന്നു റിപ്പോര്‍ട്ടറോട് ഷാഹിദ് ചോദിച്ചത്. ഷാഹിദിന്റെ ചോദ്യങ്ങളില്‍നിന്ന് ഒഴിഞ്ഞ് മാറാന്‍ റിപ്പോര്‍ട്ടര്‍ വിഷയം മാറ്റാന്‍ ശ്രമിച്ചെങ്കിലും ഷാഹിദ് വിടുന്ന മട്ടായിരുന്നില്ല. ചുംബിക്കട്ടെ. മറ്റെന്തെങ്കിലും ചോദിക്കൂ. ചിത്രത്തില്‍ മനുഷ്യന്‍മാരാണ് അഭിനയിച്ചിരിക്കുന്നത്. അല്ലാതെ നായ്ക്കുട്ടികളെല്ലെന്നും പറഞ്ഞ് താരം ആ ചോദ്യം അവസാനിപ്പിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top