ഷാഹിദ് കപൂര്‍ ഏഷ്യയിലെ മോസ്റ്റ് സെക്സിയസ്റ്റ്മാന്. ബ്രിട്ടീഷ് മാധ്യമമായ ഈസ്റ്റേണ്‍ ഐ പുറത്തുവിട്ടഏഷ്യയിലെ 50 സെക്സിസ്റ്റ് പുരുഷന്മാരുടെ പട്ടികയിലാണ് ഹൃതിക് റോഷന് , വിരാട് കോഹ്ലി, ഫവാദ് ഖാന് എന്നിവരെ പിന്തളളി ഷാഹിദ് ഒന്നാമനായത്. സല്മാന് ഖാന്, ഗുര്‍മീത് ചൌധരി, രണ്‍വീര്‍ സിംഗ് എന്നിവരും ആദ്യ പത്തില്‍ ഇടംനേടി.
സെക്സിയെസ്റ്റ് ഏഷ്യന്‍ വിമണ്‍ എന്ന പട്ടികയില്‍ ഒന്നാം സ്ഥാനം പ്രിയങ്കയ്ക്കും രണ്ടാം സ്ഥാനം ടെലിവിഷന്‍ അഭിനേതാവ് നിയ ശര്‍മ്മയ്ക്കുമായിരുന്നു. ദീപിക പദുക്കോണിന് ഇത്തവണ മൂന്നാമത് എത്താനേ സാധിച്ചുള്ളൂ. അഞ്ചാമത്തെ തവണയാണ് പ്രിയങ്ക ചോപ്ര ഈ നേട്ടം സ്വന്തമാക്കുന്നത്. കഴിഞ്ഞ തവണ പ്രിയങ്കയില്‍ നിന്നും ആ സ്ഥാനം ദീപിക തട്ടിയെടുത്തപ്പോള്‍ ഇത്തവണ പ്രിയങ്ക വീണ്ടും തിരിച്ചെത്തി.