മുംബൈ: മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ഹിറ്റ് ചിത്രങ്ങളുടെ പട്ടികയില്‍ എന്നും ഒന്നാം സ്ഥാനമാണ് മണിച്ചിത്രത്താഴിന്.ഇപ്പോഴിതാ ഹിന്ദിയില്‍ നിര്‍മ്മിച്ച മണിച്ചിത്രത്താഴിന് രണ്ടാം ഭാഗം വരുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
ചിത്രം ‘ഭൂല്‍ ഭുലയ്യ’ എന്ന പേരില്‍ പ്രിയദര്‍ശനായിരുന്നു ഹിന്ദിയിലേക്ക് റീമേക്ക് ചെയ്തത്. അക്ഷയ് കുമാറും വിദ്യാ ബാലനുംപ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രം ഹിറ്റായിരുന്നു. എന്നാല്‍ ചിത്രത്തിന് രണ്ടാം ഭാഗം പ്രിയദര്‍ശനല്ല സംവിധാനം ചെയ്യുക. ഫര്‍ഹാദ് സാമ്ജിയയാണ് ചിത്രത്തിന്റെ തിരക്കഥയെഴുതുന്നതും സംവിധാനം ചെയ്യുന്നതും.ഫര്‍ഹാദ് ഒരുക്കുന്ന ഹൌസ്ഫുള് 4 ന്റെ ചിത്രീകരണത്തിന് ശേഷമായിരിക്കും ഭൂല്‍ ഭുലയ്യയുടെ രണ്ടാം ഭാഗത്തിലെ അഭിനേതാക്കളെ തീരുമാനിക്കുക.