ന്യൂയോര്‍ക്ക്: പ്രീമിയര്‍ ലീഗ് ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റിയെ അടുത്ത സീസണില്‍ ചാമ്പ്യന്‍സ് ലീഗില്‍ നിന്ന് വിലക്കിയേക്കുമെന്ന് സൂചന. സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് ക്ലബ്ബിനെതിരെ ആരോപണങ്ങള്‍ വന്നിരുന്നു. ഒരു ജര്‍മന്‍ മാഗസിനാണ് സിറ്റിയുടെ സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പുറത്ത് വിട്ടത്.
സംഭവത്തില്‍ വിലക്ക് ലഭിക്കാതിരിക്കാന്‍ ക്ലബിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടും ക്ലബിന്റെ ഭാഗത്തുനിന്നും യാതൊരു മറുപടിയും ലഭിച്ചില്ല. ഇതോടെയാണ് കനത്ത അച്ചടക്ക നടപടിയ്ക്ക് സാധ്യതയേറുന്നത്.