തിരുവനന്തപുരം: ലാത്തിച്ചാര്‍ജിന്റെ രീതി പരിഷ്കരിക്കാനൊരുങ്ങി കേരള പൊലീസ് സേന. പ്രതിഷേധങ്ങളുടെ പത്തി അടിച്ചൊതുക്കാനുള്ള രീതിയിലും കാലാനുസൃതമായ മാറ്റം വരുത്തുകയാണ് കേരള പൊലീസ്. പ്രതിഷേധക്കാരുടെ തലപൊട്ടാതെ ലാത്തിച്ചാര്‍ജ് നടത്താനുള്ള പരിശീലനമാണ് കേരള പൊലീസിന് നല്‍കുന്നത്. പ്രതിഷേധക്കാരുടെ രീതിക്കനുസരിച്ച് പ്രതിരോധിക്കുകയെന്ന തന്ത്രത്തോടെയാണ് പൊലീസ് പുതിയ ലാത്തിചാര്‍ജ് രീതി.സമരങ്ങളില്‍ അക്രമം ഉണ്ടാക്കുന്നവരുടെ കാലിലും കൈയ്യിലും മാത്രമെ പൊലീസ് ഇനി തല്ലുകയുള്ളു.
വലിയ ആള്‍ക്കൂട്ടത്തെ നേരിടാനും പൊലീസിനെ ആക്രമിക്കുന്നവരെ നേരിടാനും പുതിയ വഴികളാണ് ഇനി സ്വീകരിക്കുക. ഡിജിപി ലോക് നാഥ് ബെഹ്റയുടെ നിര്‍ദ്ദേശ പ്രകാരം അഡ്മിനിസ്ട്രേഷന് ഡിഐജി കെ സേതുരാമന്റെ നേതൃത്വത്തിലാണ് പൊലീസ്കാര്‍ക്ക് പുതിയ പരിശീലനം നല്‍കുന്നത്.