ന്യൂയോര്‍ക്ക്: വാട്സാപ്പ് ഉള്ള ഫോണുകള്‍ നിരീക്ഷിക്കാനുള്ള സോഫ്റ്റുവെയര്‍ ഹാക്കര്‍മാര്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നുതായി റിപ്പോര്‍ട്ട്. ഇസ്രായേലില്‍ നിന്നുമുള്ള സോഫ്റ്റുവെയര്‍ സെക്യൂരിറ്റി സ്ഥാപനമായ എന്‍എസ്ഒ ആണ് ഇത് കണ്ടെത്തിയത്.ഇതേ തുടര്‍ന്ന് വാട്സാപ്പ് അപ്ഡേറ്റ് ചെയ്യാന്‍ ഉപഭോക്താക്കളോട് കമ്പനി നിര്‍ദ്ദേശം നല്‍കിയട്ടുണ്ട്.വാട്സപ്പില്‍ തന്നെയുള്ള വോയ്സ് കോളിലൂടെയാണ് ഹാക്കര്‍മാര്‍ നുഴഞ്ഞ് കയറി നിരീക്ഷണ സോഫ്റ്റ് വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നത്.
വാട്സാപ്പില്‍ സുരക്ഷാ പിഴവുള്ളതായി ഫെയ്സ്ബുക്കും പ്രതികരിച്ചു.ഉപഭോക്താക്കള്‍ ഫെയ്സ്ബുക്ക് അപ്ഡേറ്റ് ചെയ്ത് ഉപയോഗിക്കണമെന്ന് ഫെയ്സ്ബുക്ക് അറിയിച്ചു.