Entertainment

തള്ളല്ല… തള്ളല്ല… ‘കുട്ടിമാമ’യിലെ രണ്ടാമത്തെ ഗാനം പുറത്തിറങ്ങി

ശ്രീനിവാസനും മകന്‍ ധ്യാന്‍ ശ്രീനിവാസനും ആദ്യമായി ഒന്നിക്കുന്ന ചിത്രം കുട്ടിമാമയിലെ രണ്ടാമത്തെ ഗാനം പുറത്തിറങ്ങി. വിനീത് ശ്രീനിവാസന്‍ ആലപിച്ച ‘തള്ളല്ല…തള്ളല്ല’ എന്ന ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്. അനില്‍ പനച്ചൂരാന്റെ വരികള്‍ക്ക് സംഗീത സംവിധായകന്‍ രാജാമണിയുടെ മകന്‍ അച്ചു രാജമണിയാണ് സംഗീതം നല്‍കിയിരിക്കുന്നത്.

വി എം വിനു സംവിധാനം ചെയ്യുന്ന മീര വാസുദേവും, ദുര്‍ഗ്ഗ കൃഷ്ണയുമാണ് നായികമാര്‍. വിശാഖ്, നിര്‍മ്മല്‍ പാലാഴി, മഞ്ജു പത്രോസ്, പ്രേംകുമാര്‍, കലിംഗ ശശി, വിനോദ്, കലാഭവന്‍ റഹ്മാന്‍, സയന, സന്തോഷ് കീഴാറ്റൂര്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഒരു ഫാമിലി എന്റര്‍ടെയ്‌നര്‍ ആയി ഒരുങ്ങുന്ന ചിത്രത്തിന് തിരക്കഥയൊരുക്കിയത് മനാഫ് ആണ്. വിഎം വിനുവിന്റെ മകന്‍ വരുണാണ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top