Breaking News

ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ര്‍ ലീ​ഗ് കി​രീ​ടം മാ​ഞ്ച​സ്റ്റ​ര്‍ സി​റ്റി നിലനിർത്തി

ല​ണ്ട​ന്‍: മാ​ഞ്ച​സ്റ്റ​ര്‍ സി​റ്റി ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ര്‍ ലീ​ഗ് കി​രീ​ടം സ്വ​ന്ത​മാ​ക്കി. കി​രീ​ട​പോ​രാ​ട്ട​ത്തി​ല്‍ ഒ​പ്പ​ത്തി​നൊ​പ്പ​മു​ണ്ടാ​യ ലി​വ​ര്‍ പൂ​ളും അ​വ​സാ​ന മ​ത്സ​ര​ത്തി​ല്‍ ജ​യി​ച്ചെ​ങ്കി​ലും ഒ​രു പോയിന്റിന്റെ വ്യ​ത്യാ​സ​ത്തി​ല്‍ സി​റ്റി​ കി​രീ​ടം ത​ട്ടി​യെ​ടു​ത്തു. അ​വ​സാ​ന ലീ​ഗ് മ​ത്സ​ര​ത്തി​ല്‍ ​ ബ്രൈറ്റണിനെയാണ് സി​റ്റി നി​ലം​പ​രി​ശാ​ക്കി​യ​ത്.

ഒ​ന്നി​നെ​തി​രെ നാ​ലു ഗോ​ളു​ക​ള്‍​ക്കാ​യി​രു​ന്നു സി​റ്റി​യു​ടെ ജ​യം. അ​ഗ്യൂ​റോ (28), ല​പോ​ര്‍​ട്ടെ (38), മ​ഹ്ര​സ് (63), ഗു​ണ്ടോ​ഗ​ന്‍ (72) എ​ന്നി​വ​രാ​ണ് സി​റ്റി​ക്കാ​യി ഗോ​ള്‍ നേ​ടി​യ​ത്.ബ്രൈറ്റണിന്റെ ആ​ശ്വാ​സ ഗോ​ള്‍ മു​റെ​യ് (27) നേ​ടി. 2009 ല്‍ ​മാ​ഞ്ച​സ്റ്റ​ര്‍ യു​ണൈ​റ്റ​ഡ് കി​രീ​ടം നി​ല​നി​ര്‍​ത്തി​യ​തി​നു ശേ​ഷം ആ​ദ്യ​മാ​യാ​ണ് ഒ​രു ടീം ​ലീ​ഗ് കി​രീ​ടം നി​ല്‍​നി​ര്‍​ത്തു​ന്ന​ത്.

ലി​വ​ര്‍ പൂ​ള്‍ എ​തി​രി​ല്ലാ​ത്ത ര​ണ്ടു ഗോ​ളു​ക​ള്‍​ക്ക് വൂ​ള്‍​വ​ര്‍​ഹാം​ട​ണെ​യാ​ണ് പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. സെന​ഗ​ലി​ന്‍റെ സൂ​പ്പ​ര്‍ സ്ട്രൈ​ക്ക​ര്‍ സാ​ദി​യോ മാ​നെ​യു​ടെ ഇ​ര​ട്ട ഗോ​ളു​ക​ളാ​ണ് സി​റ്റി​ക്ക് വി​ജ​യ​മൊ​രു​ക്കി​യ​ത്. ക​ളി​യു​ടെ പ​തി​നേ​ഴാം മി​നി​റ്റി​ലും 81 ാം മി​നി​റ്റി​ലു​മാ​ണ് മാ​നെ ല​ക്ഷ്യം ക​ണ്ട​ത്. ജ​യി​ച്ചാ​ല്‍ മാ​ത്രം കി​രീ​ട​മെ​ന്ന ജീ​വ​ന്‍​മ​ര​ണ പോ​രാ​ട്ട​ത്തി​നി​റ​ങ്ങി​യ സി​റ്റി​യും ലി​വ​ര്‍​പൂ​ളും തീ​പാ​റു​ന്ന പോ​രാ​ട്ട​മാ​ണ് കാ​ഴ്ച​വ​ച്ച​ത്. 

പ്രീ​മി​യ​ര്‍ ലീ​ഗി​ല്‍ ര​ണ്ടു ടീ​മു​ക​ള്‍ 90 പോ​യി​ന്‍റ് നേ​ടി​യി​ട്ടും കി​രീ​ട പോ​രാ​ട്ടം അ​വ​സാ​ന ലീ​ഗ് മ​ത്സ​രം വ​രെ നീ​ളു​ന്ന​ത് ആ​ദ്യ​മാ​യാ​ണ്. 1992-93ല്‍ ​പ്രീ​മി​യ​ര്‍ ലീ​ഗ് സ്ഥാ​പി​ത​മാ​യ​ശേ​ഷം ഒ​മ്ബ​താം ത​വ​ണ​യാ​ണ് സീ​സ​ണി​ലെ അ​വ​സാ​ന ദി​നം ചാ​മ്ബ്യ​ന്‍​മാ​രെ നി​ര്‍​ണ​യി​ക്കു​ന്ന​ത്. സി​റ്റി 38 മ​ത്സ​ര​ങ്ങ​ളി​ല്‍ 98 പോ​യി​ന്‍റ് നേ​ടി​യ​പ്പോ​ള്‍ അ​ത്ര​യും മ​ത്സ​ര​ങ്ങ​ളി​ല്‍ ലി​വ​ര്‍​പൂ​ളി​ന് 97 പോ​യി​ന്‍റാ​ണു​ള്ള​ത്. മൂ​ന്നാം സ്ഥാ​ന​ത്തു​ള്ള ചെ​ല്‍​സി ബ​ഹു​ദൂ​രം പി​ന്നി​ലാ​ണ്. ചെ​ല്‍​സി​ക്ക് 38 മ​ത്സ​ര​ങ്ങ​ളി​ല്‍ 72 പോ​യി​ന്‍റാ​ണു​ള്ള​ത്. ടോ​ട്ട​നം നാ​ലാ​മ​തും (71) ആ​ഴ്സ​ണ​ല്‍ അ​ഞ്ചാ​മ​തും (70) മാ​ഞ്ച​സ്റ്റ​ര്‍ യു​ണൈ​റ്റ​ഡ് (66) ആ​റാ​മ​തു​മാ​ണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top