Latest News

ഇന്ത്യയില്‍ പ്രവിശ്യ സ്ഥാപിച്ചെന്ന വെളിപ്പെടുത്തലുമായി ഐ എസ് ഭീകരസംഘടന

ശ്രീനഗര്‍: ഇന്ത്യയില്‍ പ്രവിശ്യ സ്ഥാപിച്ചെന്ന അവകാശവാദവുമായി ഐ എസ് ഭീകരര്‍ രംഗത്ത്. കാശ്മീരില്‍ പ്രവിശ്യ സ്ഥാപിച്ചുവെന്നാണ് ഐ എസ് പുറത്തു വിട്ടിരിക്കുന്ന വിവരം. പ്രവിശ്യക്ക് വിലായ ഓഫ് ഹിന്ദ് (ഇന്ത്യയിലെ പ്രവിശ്യ) എന്നാണ് പേര് നല്‍കിയിരിക്കുന്നത്. അമാഖ് വാര്‍ത്താ ഏജന്‍സി വഴിയാണ് അവര്‍ ഇക്കാര്യം പുറത്തുവിട്ടത്. ജമ്മുകാശ്മീരിലെ അംഷിപോറയില്‍ വെള്ളിയാഴ്ച ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിന് പിന്നില്‍ തങ്ങളാണെന്നും അവര്‍ അവകാശപ്പെട്ടു.
ഇഷ്ഫാക്ക് അഹമ്മദ് സോഫി എന്ന ഭീകരനെയാണ് കഴിഞ്ഞ ദിവസം ഇന്ത്യന്‍ സൈന്യം വധിച്ചത്. ഇതിനു പിന്നാലെയാണ് ഇത്തരം ഒരു അവകാശവാദം ഭീകരര്‍ ഉന്നയിച്ചത്. ഏറ്റുമുട്ടലില്‍ സൈനികര്‍ക്ക് ഐ.എസ് നാശനഷ്ടം വരുത്തിയതായും ഏജന്‍സി അറിയിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top