തിരുവല്ല: ആറ് ദിവസം പ്രായമുള്ള കുഞ്ഞിന്റെ ഹൃദയ ശസ്തക്രിയക്കുള്ള സൗകര്യങ്ങള്‍ ആരോഗ്യവകുപ്പ് ഒരുക്കി. കോഴിക്കോട്സ്വദേശിയായ കുഞ്ഞിനെ ഹൃദ്യം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ചികിത്സ ഉറപ്പാക്കിയത്. ടി.എ.പി.വി.സി. (ടോട്ടല്‍ അനോമുലസ് പള്‍മണറി വീനസ് കണക്ഷന്) എന്ന ഗുരുതര ഹൃദ്രോഗമാണ് കുട്ടിയ്ക്കുള്ളത്. മറ്റു ചില അസുഖങ്ങൾ കൂടി കുട്ടിയ്ക്കുണ്ട്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്നും കുട്ടിയെ സര്‍ജറിക്ക് സൗകര്യമുള്ള തിരുവല്ല ബസേലിയസ് ചര്‍ച്ച് ആശുപത്രിയിലേക്ക് രാവിലെ മാറ്റി.
ആശുപത്രി അധികൃതരുമായി ബന്ധപ്പെട്ട് എല്ലാ സൗകര്യങ്ങളും ആരോഗ്യവകുപ്പ്ഉറപ്പ് വരുത്തിയിട്ടുണ്ട്.