കൊല്‍ക്കത്ത: ഭാത്ബൂട്ട് എന്ന പേരുള്ളൊരു ആനയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം. ഭാത്ബൂട്ട് എന്ന് പറഞ്ഞാല്‍ ബംഗാളിഭാഷയില്‍ ‘അരിക്കള്ളന്‍’ എന്നാണ് അര്‍ത്ഥം. പേര് പോലെ തന്നെ അരിക്കള്ളനാണ് ആന.ചോറ് ആണ് ഇഷ്ടഭക്ഷണം. വീടുകളിലൊക്കെ പാകം ചെയ്ത് വച്ചിരിക്കുന്ന ചോറ് ജനാലയിലൂടെയും മറ്റും മോഷ്ടിക്കല്‍ ആണ് പ്രധാന ജോലി. പശ്ചിമബംഗാളിലെ ദുവാരസില് ചിലപട്ട വനത്തിലും ജല്‍ദാപറ നാഷണല്‍ പാര്‍ക്കിലുമൊക്കെയാണ് ഈ ‘അരിക്കള്ളന്‍’ ഉള്ളത്. അഭിരൂപ് ചാറ്റര്‍ജി എന്നയാളാണ് ട്വിറ്ററില്‍ ഭാത്ബൂട്ടിനെക്കുറിച്ചുള്ള വിശേഷം പങ്കുവച്ചത്.
പാകം ചെയ്ത് വെച്ചിരിക്കുന്ന ചോറ് മോഷ്ട്ടിക്കുന്ന ആന; സോഷ്യല്‍ മീഡിയയില്‍ വൈറലായി അരിക്കള്ളന്‍
By
May 11, 2019 3:08 pm