മുംബൈ: ചെന്നൈ സൂപ്പര്‍ കിങ്സ് നായകനും മുന്‍ ഇന്ത്യന്‍ നായകനുമായ ധോണിയ്ക്ക് വന്‍ ആരാധകവൃന്ദമാണ് ഉള്ളത്.എന്നാല്‍ ഇപ്പോള്‍ ധോണിയ്ക്ക് ഒപ്പം തന്നെ സമൂഹമാധ്യമങ്ങളില്‍ താരമാണ് മകള്‍ സിവ ധോണിയും. ഇപ്പോള്‍ സിവയോടുള്ള ഇഷ്ടം തുറന്നു പറയുകയാണ് ബോളിവുഡ് താരറാണിയും കിങ്സ് പഞ്ചാബ് ഇലവന് ഉടമയുമായ പ്രീതി സിന്റ.
ധോണിയുടെ ആരാധികയാണ് താനെന്നും എന്നാല്‍ ഇപ്പോള്‍ സിവയോടാണ് കൂടുതല്‍ സ്നേഹമെന്നും തുറന്നു പറഞ്ഞ പ്രീതി, സൂക്ഷിച്ചോ, ഞാന്‍ കുഞ്ഞു സിവയെ കിഡ്നാപ് ചെയ്യുമെന്ന് സ്നേഹപൂര്‍വ്വം ധോണിയ്ക്ക് താക്കീതും നല്‍കുന്നുണ്ട്. ധോണിയ്ക്ക് ഒപ്പമുള്ള ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചു കൊണ്ടായിരുന്നു പ്രീതിയുടെ രസകരമായ പ്രതികരണം.