കൊച്ചി: ഗായികയും അവതാരികയുമായ റിമി ടോമി വിവാഹമോചിതയായി. പരസ്പര സമ്മതപ്രകാരം സമര്‍പ്പിച്ച വിവാഹ മോചന ഹര്‍ജിയാണ് എറണാകുളം കുടുംബ കോടതി അനുവദിച്ചത്. ഏപ്രില്‍ 16നാണ് ഇരുവരും വിവാഹമോചന ഹര്‍ജി ഫയല്‍ ചെയ്തത്. 2008ലായിരുന്നു റോയ്സ് കിഴക്കൂടനുമായുള്ള റിമിയുടെ വിവാഹം.
ലാല്‍ ജോസ് സംവിധാനം ചെയ്ത മീശമാധവന് എന്ന ചിത്രത്തിലൂടെയാണ് റിമി ടോമി ചലച്ചിത്രപിന്നണിഗാന രംഗത്തേക്ക് കടന്നുവന്നത്. എഴുപതോളം സിനിമകളില്‍ പാടി നൂറുകണക്കിന് സ്റ്റേജ് ഷോകളിലും നിരവധി ടെലിവിഷന്‍ ഷോകളിലും ഭാഗമായി. 2015ല്‍ പുറത്തിറങ്ങിയ തിങ്കള്‍ മുതല്‍ വെള്ളി വരെ എന്ന ചിത്രത്തിലൂടെ ജയറാമിന്റെ നായികയായി.