ചെന്നൈ: ഗജിനി തന്റെ കരിയറിലെ ഏറ്റവും മോശം സിനിമയെന്ന് നയന്‍താര.ഗജിനി എന്ന സിനിമ ചെയ്യാന്‍ തീരുമാനിച്ചതാണ് താന്‍ തന്റെ കരിയറില്‍ എടുത്ത ഏറ്റവും മോശം തീരുമാനം. കഥ പറഞ്ഞ പോലല്ലായിരുന്നു സിനിമ പുറത്തു വന്നപ്പോള്‍ വളരെ മോശമായിട്ടാണ് തന്റെ കഥാപാത്രം ചിത്രീകരിച്ചത്. അതില്‍ പരാതിപ്പെടാതെ ഒരു പാഠമാക്കി എടുത്തു എന്നും നയന്‍താര പറഞ്ഞു.
ചന്ദ്രമുഖി, ശിവകാശി തുടങ്ങിയ ചിത്രങ്ങള്‍ ചെയ്തപ്പോള്‍ ഒരുപാട് ചിന്തിച്ചിരുന്നു എങ്കിലും ആ ചിത്രങ്ങള്‍ തന്റെ നേട്ടങ്ങളായിരുന്നു എന്നും താരം കൂട്ടിച്ചേര്‍ത്തു. ഒരു ദേശീയമാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് നയന്‍സിന്റെ വെളിപ്പെടുത്തല്‍.