തിരുവനന്തപുരം: പ്ലസ് വണ്‍ പ്രവേശനത്തിനുള്ള അപേക്ഷകള്‍ മെയ് 10 മുതല്‍ ഓണ്‍ലൈനായി സ്വീകരിക്കും. എസ്എസ്എല്‍സി ഫലം മെയ് ഏഴിനോ എട്ടിനോ പ്രസിദ്ധീകരിക്കും. പിന്നാലെ അപേക്ഷ സ്വീകരിക്കാനാണ് ഹയര്‍സെക്കന്‍ഡറി വകുപ്പിന്റെ തീരുമാനം. ജൂണ്‍ നാലിനാണ് ആദ്യ അലോട്ട്മെന്റ്.ജൂണ്‍ 13ന് ക്ലാസ് തുടങ്ങും.
രണ്ടുഘട്ടമായി മുഖ്യ അലോട്ട്മെന്റ് നടത്തും. മുഖ്യ അലോട്ട്മെന്റില്‍ പ്രവേശനം ലഭിച്ചവര്‍ക്ക് സ്കൂളും വിഷയവും മാറാനുള്ള അവസരം നല്‍കിയശേഷം സപ്ലിമെന്ററി അലോട്ട്മെന്റുകള്‍ തുടങ്ങും. ഭിന്നശേഷിക്കാര്‍ക്കും കായികതാരങ്ങള്‍ക്കും പ്രത്യേകം അലോട്ട്മെന്റ് ഉണ്ടാകും.