തൃശൂര്‍: അധ്യാപിക ദീപാ നിശാന്ത് കവിത കോപ്പിയടിച്ച വിഷയവുമായി ബന്ധപ്പെട്ട് കോളജിനോട് യുജിസി വിശദീകരണം തേടി. കേരള വര്‍മ കോളജ് പ്രിന്‍സിപ്പലിനാണ് യുജിസിയുടെ വിശദീകരണം ആവശ്യപ്പെട്ടുള്ള നോട്ടീസ് ലഭിച്ചത്. എന്താണ് സംഭവിച്ചതെന്ന് റിപ്പോര്‍ട്ട് നല്‍കണമെന്നാണ് നോട്ടീസിലെ ആവശ്യം.
കോളജ് അധ്യാപകരുടെ സര്‍വീസ് സംഘടനാ മാഗസിനിലാണ് യുവകവി കലേഷ് സോംമിന്റെ കവിത ദീപാ നിശാന്ത് കോപ്പിയടിച്ച് പ്രസിദ്ധീകരിച്ചത്. സംഭവം വിവാദമായതോടെ ദീപ മാപ്പുപറയുകയും ചെയ്തു.