തൃശൂര്‍: തൃശൂര്‍ പൂരത്തോടനുബന്ധിച്ച് തൃശൂര്‍ നഗരത്തിലെ ഹോട്ടലുകളില്‍ വ്യാപക റെയ്ഡ്. തൃശൂര്‍ കോര്‍പറേഷന്റെ ആരോഗ്യ വിഭാഗമാണ് റെയ്ഡ് നടത്തുന്നത്.
20 ഹോട്ടലുകളില്‍ നിന്ന് ആഴ്ചകള്‍ പഴക്കമുള്ള ഭക്ഷണം പിടിച്ചെടുത്തു. ഹോട്ടലുകള്‍ക്ക് നോട്ടീസ് നല്‍കിയതായും വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നും ആരോഗ്യ വിഭാഗം അധികൃതര്‍ അറിയിച്ചു.