Breaking News

പതിനൊന്നുകാരിയെ മഴുകൊണ്ട് വെട്ടിയ അമ്മാവൻ അറസ്റ്റിൽ

തി​രു​വി​ല്വാ​മ​ല: കുടുംബവഴക്കിനിടെ 11 വയസുകാരിയെ വെട്ടിയ മധ്യവയസ്കന്‍ പോലീസ് പിടിയില്‍, കു​ടും​ബ വ​ഴക്കുമായി ബന്ധപ്പെട്ട് പ​തി​നൊ​ന്നു​കാ​രി​യെ വെ​ട്ടി പ​രുക്കേ​ല്‍​പി​ച്ച പ്ര​തി​യെ പ​ഴ​യ​ന്നൂ​ര്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

കാ​ട്ടു​കു​ളം ചേ​ല​ക്കോ​ട്ട് വി​ജ​യ​ന്‍(50)​നെ​യാ​ണ് പ​ഴ​യ​ന്നൂ​ര്‍ സി​ഐ ശ്യാം ​അ​റ​സ്റ്റ് ചെ​യ്ത​ത്.കഴിഞ്ഞ രാ​ത്രി പ​ത്തോ​ടെ​യാ​ണ് സം​ഭ​വം. കാ​ട്ടു​കു​ളം ചേ​ല​ക്കോ​ട് സു​രേ​ഷി​ന്‍റെ മ​ക​ള്‍ അ​ര്‍​ച്ച​ന​ക്കാ​ണ്(11) വെ​ട്ടേ​റ്റ​ത്.

സാരമായി ത​ല​ക്ക് പ​രു​ക്കേ​റ്റ കു​ട്ടി വാ​ണി​യം​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. പെ​ണ്‍​കു​ട്ടി​യെ വെ​ട്ടി പ​രി​ക്കേ​ല്‍​പി​ച്ച പ്ര​തി വി​ജ​യ​ന്‍ പെണ്‍കു​ട്ടി​യു​ടെ അ​മ്മ​വ​നാ​ണ്. മ​ദ്യ​പി​ച്ച്‌ അ​ബോ​ധാ​വ​സ്ഥ​യി​ലാ​യി​രു​ന്ന ഇ​യാ​ള്‍ പോ​ലീ​സ് നി​രീ​ക്ഷ​ണ​ത്തി​ല്‍ ഒ​റ്റ​പ്പാ​ലം ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു. അ​വി​ടെ നി​ന്ന് ഡി​സ്ചാ​ര്‍​ജ് ചെ​യ്യി​ച്ചാ​ണ് അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. മ​ദ്യ​പി​ച്ച്‌ കലഹമുണ്ടാക്കുന്ന ഇ​യാ​ള്‍​ക്കെ​തി​രെ അ​ര്‍​ച്ച​ന​യു​ടെ അ​മ്മ​യും വി​ജ​യ​ന്‍റെ ഭാ​ര്യ​യും പ​ഴ​യ​ന്നൂ​ര്‍ പോ​ലീ​സി​ല്‍ ഗാ​ര്‍​ഹി​ക പീ​ഡ​ന​ത്തി​ന് പ​രാ​തി ന​ല്‍​കി​യി​രു​ന്നു. ഇ​തി​ന്‍റെ വൈ​രാ​ഗ്യ​ത്തി​ല്‍ പെ​ണ്‍​കു​ട്ടി​യെ മ​ഴു​കൊ​ണ്ട് വെ​ട്ടു​ക​യാ​യി​രു​ന്നു

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top