Breaking News

മഹാരാഷ്ട്രയിൽ സൈനികർക്ക് നേരെ മാവോയിസ്റ്റ് ആക്രമണം;15 സൈനികർ കൊല്ലപ്പെട്ടു

മുംബൈ: മഹാരാഷ്ട്രയിൽ സൈനികർക്ക് നേരെ മാവോയിസ്റ്റ് ആക്രമണം; 15സൈനികർ കൊല്ലപ്പെട്ടു.ഗഡ്‌ചിറോളിയിലാണ് ആക്രമണം ഉണ്ടായത്.സ്‌ഫോടനത്തിൽ 15 സൈനികരും ഒരു ഡ്രൈവറും കൊല്ലപ്പെട്ടു. സൈനികർ സഞ്ചരിച്ചിരുന്ന വാഹനം സ്‌ഫോടനത്തിൽ പൂർണമായും തകർന്നു. പോലീസും മാവോയിസ്റ്റുകളുമായുള്ള ഏറ്റുമുട്ടൽ തുടരുന്നു.

ഗച്ചിറോളിയിൽ നിന്നും മറ്റൊരു പ്രദേശത്തേക്ക് പോകുന്നവഴിയാണ് കമാൻഡോ സംഘത്തിനുനേരെ ആക്രമണമുണ്ടായത്. മാവോയിസ്റ്റുകളാണ് സ്‌ഫോടനത്തിന് പിന്നിലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.

ഗച്ചിറോളി ഇന്ത്യയിലെ റെഡ് കോറിഡോർ എന്ന മാവോയിസ്റ്റ് സ്വാധീന മേഖലയിൽപ്പെട്ടയിടമാണ്. ഇന്ന് രാവിലെ എട്ട് മണിയോടെ സുരക്ഷാ സേന സഞ്ചരിച്ച വാഹനങ്ങൾ മാവോയിസ്റ്റുകൾ അഗ്നിക്കിരകയാക്കിയിരുന്നു. ഇന്ന് നടന്ന രണ്ടാമത്തെ ആക്രമണമാണ് ഇപ്പോൾ നടന്നിരിക്കുന്നത്.

ആക്രമണത്തിന് സാധ്യതയുണ്ടെന്ന് നേരത്തെ തന്നെ ഇന്റലിജൻസ് റിപ്പോർട്ട് ഉണ്ടായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ പ്രദേശത്ത് നിരീക്ഷണം ശക്തമാക്കുകയും തെരച്ചിൽ തുടരുകയും ചെയ്തിരുന്നു. ഇതിനിടെയാണ് ഇപ്പോൾ ആക്രമണം നടന്നിരിക്കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top