Breaking News

കണ്ണൂരില്‍ നടന്നത് ഓപ്പണ്‍ വോട്ടാണെന്ന വാദം ആവര്‍ത്തിച്ച് മന്ത്രി ഇ പി ജയരാജന്‍

തിരുവനന്തപുരം: കണ്ണൂരില്‍ നടന്നത് കള്ളവോട്ടല്ല ഓപ്പണ്‍ വോട്ടാണെന്ന വാദം ആവര്‍ത്തിച്ച് വ്യവസായ മന്ത്രി ഇ പി ജയരാജന്‍. കള്ളവോട്ട് നടന്നുവെന്ന നിഗമനത്തിലേക്ക് തെര‍ഞ്ഞെടുപ്പ് കമ്മീഷന്‍ എങ്ങനെയെത്തി എന്നറിയില്ല. ആരോപണങ്ങള്‍ വാര്‍ത്ത മാധ്യമങ്ങള്‍ കെട്ടിച്ചമച്ചതാണെന്ന്‍ ജയരാജന്‍ ആരോപിച്ചു.

കള്ളവോട്ട് ചെയ്തത് എല്‍ഡിഎഫ് അല്ല യുഡിഎഫ് ആണ്. വിഷയത്തില്‍ സര്‍ക്കാര്‍ പ്രതിക്കൂട്ടിലാകില്ലെന്നും ജയരാജന്‍ അവകാശപ്പെട്ടു. 

കാസര്‍കോട് മണ്ഡലത്തില്‍ കള്ളവോട്ട് നടന്നെന്ന ആരോപണം മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ സ്ഥിരീകരിച്ചതിന് പിന്നാലെയാണ് ഇ പി ജയരാജന്‍റെ പ്രതികരണം.  പിലാത്തറ പത്തൊന്‍പതാം നമ്ബര്‍ ബൂത്തില്‍ കള്ളവോട്ട് നടന്നതിന് തെളിവുണ്ടെന്നാണ് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ പറയുന്നത്. പത്മിനി, സെലീന, സുമയ്യ എന്നിവര്‍ കള്ളവോട്ട് ചെയ്തെന്ന് ടിക്കാറാം മീണ വാര്‍ത്ത സമ്മേളനത്തില്‍ സ്ഥിരീകരിച്ചു. 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top