Breaking News

കണ്ണൂരിലേത് കള്ളവോട്ട്,പഞ്ചായത്തംഗം രാജി വയ്ക്കണം: ടിക്കാറാം മീണ

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ കണ്ണൂരിൽ കള്ളവോട്ട് നടന്നുവെന്ന ആരോപണം സ്ഥിരീകരിച്ച് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ. പിലാത്തറ ബൂത്തിൽ വോട്ട് ചെയ്ത പത്മിനി, സെലീന, സുമയ്യ എന്നിവർക്കെതിരെ നടപടിയെടുക്കാൻ കളക്ടർമാർക്ക് നിർദേശം നൽകിയതായും അദ്ദേഹം അറിയിച്ചു. റീ പോളിങ് ഈ ഘട്ടത്തിൽ തീരുമാനിക്കാനാകില്ല. തൃക്കരിപ്പൂരിലെ പരാതിയും പരിശോധിക്കുമെന്ന് ടിക്കാറാം മീണ പറഞ്ഞു. നിലവിൽ പഞ്ചായത്ത് അംഗമായ സെലീന സ്ഥാനം രാജിവെക്കണമെന്നും ടിക്കാറാം മീണ ആവശ്യപ്പെട്ടു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top