ടിക് ടോക്ക് നിരോധിച്ചതോടെ ഇന്ത്യയില്‍ പ്രതിദിനം അഞ്ചുലക്ഷം ഡോളറിന്റെ(ഏകദേശം മൂന്നരക്കോടി രൂപ) നഷ്ടം.ടിക് ടോക്കിന്റെ ഡെവലപ്പര്‍മാരായ ബെയ്ജിംഗ് ബൈറ്റ്ഡാന്‍സ് ടെക്നോളജി കമ്പനിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ടിക് ടോക്ക് നിരോധിക്കപ്പെട്ടതോടെ 250 പേരുടെ ജോലിയും നഷ്ടമായെന്ന് കമ്പനി അധികൃതര്‍ പറയുന്നു.
ഏപ്രില്‍ 15നാണ് ഇന്ത്യയില്‍ ടിക്ടോക്ക് നിരോധിച്ചത്. 30 കോടിയോളം ഉപയോക്താക്കളാണ് ഇന്ത്യയില്‍ ടിക് ടോക്കിന് ഉണ്ടായിരുന്നത്.