കാവല്ക്കാരന് കള്ളനാണ് എന്ന പരാമര്‍ശത്തില്‍ കോടതിയലക്ഷ്യ ഹര്‍ജിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് സുപ്രീംകോടതി നോട്ടീസ് അയച്ചു. കോടതിയെ പരാമര്‍ശിച്ച് കൊണ്ട് മോദിക്കെതിരെ നടത്തിയ പരാമര്‍ശങ്ങളില്‍ രാഹുല്‍ ഖേദപ്രകടനം നടത്തിയിരുന്നു. രാഹുലിന്റെ ഖേദപ്രകടനം കോടതി തള്ളി.
കേസ് അവസാനിപ്പിക്കാനാവില്ലെന്നും കോടതി പറഞ്ഞു. സുപ്രീം കോടതിയുടെ പ്രത്യേക ബെഞ്ച് രാഹുലിനെതിരെയുള്ള കോടതിയലക്ഷ്യ നടപടിയില്‍ വാദം കേള്‍ക്കുമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് പറഞ്ഞു. കോടതിയലക്ഷ്യ ഹര്‍ജിയും റഫാല്‍ പുനഃപരിശോധനാ ഹര്‍ജിയും ഏപ്രില്‍ 30-ന് കോടതി പരിഗണിക്കും.