ഒരു യമണ്ടന്‍ പ്രേമകഥ’യിലെ ദുൽഖറിന്റെ തകര്‍പ്പന്‍ ഡാന്‍സ് വീഡിയോ പുറത്തിറങ്ങി.
സന്തോഷ് വര്‍മ്മയുടെ വരികള്‍ക്ക് ഈണം പകര്‍ന്നിരിക്കുന്നത് നാദിര്‍ഷയാണ്. ജാസി ഗിഫ്റ്റ് പാടിയ ഗാനത്തിന് ഓര്ക്കസ്ട്രേഷന് ചെയ്യുന്നത് സാബു ഫ്രാന്‍സിസാണ്.
ഒന്നരവര്‍ഷത്തിനുശേഷം ദുല്‍ഖര്‍ സല്‍മാല്‍ മലയാളത്തില്‍ മടങ്ങിയെത്തുന്ന ചിത്രം ബിസി നൗഫല്‍ ആണ് സംവിധാനം ചെയ്യുന്നത്. കട്ടപ്പനയിലെ ഹൃത്വിക്ക് റോഷന്,അമര്‍ അക്ബര്‍ ആന്റണി എന്നീ ചിത്രങ്ങള്‍ക്കു ശേഷം ബിബിന്‍ ജോര്‍ജ്ജ്-വിഷ്ണു ഉണ്ണികൃഷ്ണന് ടീം തിരക്കഥയെഴുതുന്ന ചിത്രമെന്ന നിലയിലും ശ്രദ്ധനേടികഴിഞ്ഞിട്ടുണ്ട്. നിഖില വിമലും സംയുക്താ മേനോനും ആണ് നായികമാര്‍. സലീം കുമാര്‍, സൗബിന് സാഹിര്‍, ധര്മജന് ബോള്‍ഗാട്ടി, വിഷ്ണു ഉണ്ണികൃഷ്ണന്, രമേഷ് പിഷാരടി തുടങ്ങിയവരും ചിത്രത്തിലുണ്ട്. ഛായാഗ്രഹണം സുജിത് വാസുദേവും എഡിറ്റിങ്ങ് ജോണ്‍ കുട്ടിയും സംഗീതം നാദിര്‍ഷയും നിര്‍വ്വഹിക്കുന്ന ചിത്രം ഈ മാസം 25നാണ് തിയറ്ററുകളിലെത്തുന്നത്.