Kerala

ചായ ചൂടാക്കി നല്‍കിയില്ല; അമ്മയെ മകന്‍ മണ്ണെണ്ണയൊഴിച്ച്‌ തീകൊളുത്തി

തൃശൂര്‍: അമ്മയെ മണ്ണെണ്ണയൊഴിച്ച്‌ തീക്കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച ഇരുപത്തിനാലുകാരനായ മകനെ പൊലീസ് അറസ്റ്റ് ചെയ്തു. ചായ ചൂടാക്കി നല്‍കാത്തതിനാണ് അന്‍പത്തിമൂന്നുകാരിയായ ലീലയെ മകന്‍ വിഷ്ണു തീകൊളുത്തിയത്. 50 ശതമാനത്തിലേറെ പൊള്ളലേറ്റ ലീല തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
വിഷ്ണുവിനെതിരെ വധശ്രമത്തിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

വിവിധ തരം ലഹരിക്കടിമപ്പെട്ട വിഷ്ണു ലീലയെ നിരന്തരം ഉപദ്രവിക്കാറുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്.

ആറുമാസം മുമ്പ് നടന്ന ഒരു ബൈക്ക് അപകടത്തില്‍പ്പെട്ട് ഗുരുതരാവസ്ഥയില്‍ കഴിഞ്ഞിരുന്ന വിഷ്ണുവിനെ ജീവിതത്തിലേക്ക് മടക്കി കൊണ്ടുവന്നത് ലീലയായിരുന്നു.

അപകടത്തില്‍ വിഷ്ണുവിന്‍റെ ഒരു കണ്ണിന് കാഴ്ച നഷ്ടപ്പെട്ടിടുണ്ട്. മകന്‍ ജനിച്ച്‌ നാളുകള്‍ക്കം ലീലയ്ക്ക് ഭര്‍ത്താവിനെ നഷ്ടപ്പെട്ടതാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top