ഡല്‍ഹി: ടിക് ടോക് ഇന്ത്യയില്‍ നിരോധിക്കുന്നതിന്റെ ഭാഗമായി ആന്‍ഡ്രോയ്ഡ്, ഐഓഎസ് ആപ്പ് സ്റ്റോറുകളില്‍ നിന്ന് ടിക് ടോക് നീക്കം ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടി ആരംഭിച്ചു. ആപ്പ് സ്റ്റോറുകളില്‍ നിന്ന് ടിക് ടോക് നീക്കാന്‍ ആപ്പിളിലും ഗൂഗിളിനും ഉടന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കുമെന്നാണ് റിപ്പോര്‍ട്ട്.
ടിക് ടോക് നിരോധിക്കാന്‍ ആവശ്യപ്പെടുന്ന മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചിന്റെ വിധി സുപ്രീം കോടതി സ്റ്റേ ചെയ്യാന്‍ വിസമ്മതിച്ചതോടെയാണ് കേന്ദ്രസര്‍ക്കാര്‍ ആപ്പ് നിരോധിക്കാനുള്ള നടപടികളുമായി മുന്നോട്ടു പോകുന്നത്. കേസ് ഏപ്രില്‍ 22ന് വീണ്ടും പരിഗണിക്കും.